Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Identity Card

കേ​ര​ള​ത്തി​ൽ പു​തി​യ വ്യ​ക്തി​ഗ​ത രേ​ഖ ന​ട​പ്പാ​ക്കു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ വ്യ​ക്തി​ഗ​ത രേ​ഖ ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഫോ​ട്ടോ പ​തി​പ്പി​ച്ച നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. സ്വ​ന്തം അ​സ്തി​ത്വം തെ​ളി​യി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​നാ​ട്ടി​ൽ ജ​നി​ച്ചു ജീ​വി​ക്കു​ന്ന​യാ​ളാ​ണെ​ന്നോ, സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണെ​ന്നോ ആ​രു​ടെ മു​ന്നി​ലും അ​നാ​യാ​സം തെ​ളി​യി​ക്കാ​ന്‍ പ്രാ​പ്ത​നാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കാ​ർ​ഡാ​യി​രി​ക്കും ഇ​ത്. ഒ​രാ​ളും പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന അ​വ​സ്ഥ വ​ര​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍​ക്കും മ​റ്റ് സാ​മൂ​ഹ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗ​പ്പെ​ട​ത്ത​ക്ക​വി​ധ​മു​ള്ള നി​യ​മ പി​ന്‍​ബ​ല​ത്തോ​ടു​കൂ​ടി​യ ആ​ധി​കാ​രി​ക രേ​ഖ ആ​യി​ട്ടാ​കും നേ​റ്റി​വി​റ്റി കാ​ര്‍​ഡ് ന​ല്‍​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി​വ​രി​ച്ചു.

ഫോ​ട്ടോ പ​തി​പ്പി​ച്ച സ്ഥി​രം നേ​റ്റി​വി​റ്റി കാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത് മ​ന്ത്രി​സ​ഭാ​യോ​ഗം ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ചു. സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​ഭോ​ക്തൃ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി കാ​ര്‍​ഡി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കാ​യി​രി​ക്കും കാ​ര്‍​ഡി​ന്‍റെ വി​ത​ര​ണ​ച്ചു​മ​ത​ല​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up